കൊങ്ങമ്പാറയിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

തൃശൂർ : കൊങ്ങമ്പാറയിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ഭദ്രനാഥ് ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് മെയിൻ സ്വിച്ചിന് സമീപത്തുണ്ടായിരുന്ന എർത്ത് കമ്പിയിൽ നിന്ന് ഭദ്രനാഥിന് വൈദ്യുതാഘാതമേറ്റത്.

ഉടൻ തന്നെ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഭദ്രനാഥ്.

സംഭവത്തിൽ നാട്ടുകാർക്കും സഹപാഠികൾക്കും നടുക്കമായി.

Leave a Reply

Your email address will not be published. Required fields are marked *