വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് 60 കാരൻ മരിച്ചു.

തൃക്കൂർ കള്ളായിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് 60 കാരൻ മരിച്ചു. കള്ളായി പള്ളത്തേരി സുബ്രന്റെ മകൻ 60 വയസുള്ള ഗോപിയാണ് മരിച്ചത്.സമീപത്തെ തെക്കേയിൽ ജോസഫിന്റെ പറമ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. തനിച്ച് താമസിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സമീപത്തെ പറമ്പിൽ ജാതിക്ക പെറുക്കാനെത്തിയ സ്ത്രീയാണ് മൃതദേഹം കണ്ടത്. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി കെണിക്കായി സ്ഥാപിച്ച കമ്പികൾ അഴിച്ചുമാറ്റി. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.*

Leave a Reply

Your email address will not be published. Required fields are marked *