ചാലക്കുടി: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ പ്രതിമാസ പൊതുയോഗം കുഴൂർ വ്യാപാരഭവൻ ഹാളിൽ സംഘടനയുടെ രക്ഷാധികാരി ബിജു രാഗം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിജയൻ എക്കോ അധ്യക്ഷത വഹിച്ച സെക്രട്ടറി പ്രിൻസ് ജോർജ് റിപ്പോർട്ടും, ട്രഷറർ ബൈജു എം. കെ. വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷിജു പാറപ്പുറം സ്വാഗതവും അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.തുടർന്ന്, പ്രശസ്ത സൗണ്ട് എഞ്ചിനീയർ ശശാങ്കൻ എടത്തുരുത്തിയുടെ നേതൃത്വത്തിൽ ‘ആധുനിക ശബ്ദസംവിധാനങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ശബ്ദസാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് സൗണ്ട് സർവീസ് അസോസിയേഷൻ


