എന്നിലെ നല്ല സംവിധായകനെ ഉണർത്തിയത് ലോഹിതദാസുമായുള്ള ചങ്ങാത്തമാണെന്ന് സംവിധായകൻ സിബി മലയിൽ

ലോഹിതദാസ് പുരസ്കാരം തിരക്കഥാകൃത്ത് ബാഹുൽ രമേശിന് സമ്മാനിച്ചു.

ചാലക്കുടി: മലയാള ചലച്ചിത്ര ലോകത്തിന് അനശ്വരമായ കഥാപാത്രങ്ങളും കഥകളും സമ്മാനിച്ച അതുല്യ പ്രതിഭ ലോഹിതദാസിന്റെ ദീപ്തമായ ഓർമ്മകൾ പുതുക്കി ചാലക്കുടിയിൽ സംഘടിപ്പിച്ച അനുസമരണ ചടങ്ങിൽ ലോഹിതദാസ്‌ പുരസ്ക്കാരം സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു സിബി മലയിൽ. ഇക്കോ സിനിമയുടെ തിരക്കഥാകൃത്ത് ബാഹുൽ രമേശ് പുരസ്ക്കാരം ഏറ്റുവാങ്ങി.

ചാലക്കുടി നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഹിതദാസ് അനുസ്മരണ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷയായിരുന്നു.
ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്ന അനുസ്മരണ യോഗം എം എൽ എ
സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി പങ്കെടുത്ത
സംവിധായകൻ ജോസ് തോമസും
ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരനാണ് ബാഹുൽ രമേശ് എന്ന് പറഞ്ഞു. മലയാള സിനിമക്ക് ഏറെ നൽകാൻ കഴിവുള്ള മികവുറ്റ കലാകാരനെ തിരഞ്ഞെടുക്കാൻ മികച്ച സംവിധായകരയ സിബി മലയിലിനും സുന്ദർദാസിനും ഒപ്പം കൂടാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു.

സിനിമയിലേക്ക് തന്നെ കൈപിടിച്ചു നടത്തിയത് തന്റെ അച്ഛനാണ് എന്ന് സ്മരിച്ചു കൊണ്ട് പ്രസംഗിച്ച ബാഹുൽ രമേശ് തന്റെ എഴുത്തുകൾക്ക് പ്രേരകമായ സിനിമകളിൽ പലതും ലോഹിതദാസിന്റെയും സിബി മലയിൽ, എം. ടി. എന്നിവരുടേതാണെന്ന് ഓർമിച്ചു.

ലോഹിതദാസിന്റെ 2 മക്കളും പങ്കെടുത്ത അനുസ്മരണത്തിൽ വൈസ് ചെയർ പേഴ്സൻ കെ. വി. പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഷിഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർ അൽഫോൻസ ചാക്കോ, കോ ഓർഡിനേറ്റർ കെ. എ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ സുന്ദർദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *