കിഴക്കമ്പലം: ട്വന്റി20 ഞാറള്ളൂർ വാർഡ് സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. ട്വന്റി20 സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്വന്റി20 സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നതായിരുന്നു അവാർഡ് ദാനച്ചടങ്ങ്.
വാർഡ് പ്രസിഡന്റ് ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ജോൺ, ഭാരവാഹികളായ കുര്യൻ ജേക്കബ്, കെ. എ. ബിനു, ശ്രീപ്രിയ രജിത് എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





