ചാലക്കുടി:
കഴിഞ്ഞ 43 വർഷമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയനായ പൊതുപ്രവർത്തകൻ റപ്പായി കണ്ണമ്പുഴയെ എക്സൈസ് വകുപ്പ് ആദരിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ എം.എൽ.എ. സനീഷ് കുമാർ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ റപ്പായി കണ്ണമ്പുഴയെ പൊന്നാട അണിയിച്ച് ആദരിച്ചത്.
തിരുമുടിക്കുന്ന് സ്വദേശിയായ റപ്പായി കണ്ണമ്പുഴ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക സേവന രംഗത്തും സജീവമാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് ആവശ്യമായ ക്ലീനിംഗ് സാമഗ്രികൾ നൽകുന്നതിലും അദ്ദേഹം നിരന്തരം പിന്തുണ നൽകിവരുന്നു.
പ്രായത്തെ മറന്നും സാമൂഹിക പ്രതിബദ്ധതയോടെ പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുന്ന റപ്പായി കണ്ണമ്പുഴയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





