ചാലക്കുടി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ‘സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ’ ക്യാമ്പയിനിന്റെ ഭാഗമായി ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൂടപ്പുഴ പുഴയോരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ്, റിവർ റിസർച്ച് സെന്റർ ഡയറക്ടർ എസ്. പി. രവി ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ടി. ആർ. പുരുഷോത്തമൻ സ്വാഗതവും ഓമന റാഫേൽ നന്ദിയും രേഖപ്പെടുത്തി. കോ-ഓർഡിനേറ്റർമാരായ ബിന്ദുന മേനോൻ ടി., ഓമന റാഫേൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





