ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജിയെ കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഈ തീരുമാനം.ചാലക്കുടിയിലെ പൊതുരംഗത്തും മാധ്യമ രംഗത്തും വർഷങ്ങളായി സജീവ സാന്നിധ്യമാണ് വി.ജെ. ജോജി. ചാലക്കുടി നഗരസഭയിലെ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നടത്തുന്ന വികസന പ്രവർത്തനങ്ങളും സാമൂഹ്യ രംഗത്തെ മികവുമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിലേക്കുള്ള ഈ വലിയ പദവിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.പുതിയ പദവിയിലൂടെ പാർട്ടിയുടെ മധ്യകേരളത്തിലെയും പ്രത്യേകിച്ച് തൃശൂർ ജില്ലയിലെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ വി.ജെ. ജോജിക്ക് സാധിക്കട്ടെ.





