ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച്‌ മലയാളി; വിദര്‍ശ കെ വിനോദിനും സംഘത്തിനും വെള്ളി തിളക്കം.

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്.10 മീറ്റർ എയർ റൈഫിള്‍ ടീം ഇനത്തിലാണ് വിദർശ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡല്‍ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കി.
തന്റെ ആദ്യ ഏഷ്യൻ ഗെയിംസില്‍ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായെന്നും പരിശീലന തിരക്കുകള്‍ കാരണം 40 ദിവസം പോലും ഭർത്താവുമായി ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും ഭർത്താവാണ് പൂർണ പിന്തുണ നല്‍കിയതെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുൻപ് തന്നെ മെ‌ഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ മത്സരങ്ങളില്‍ വലിയ രീതിയില്‍ സ്വാധീനിച്ചതായും വിദ‌ർശ വ്യക്തമാക്കി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *