ഒല്ലൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക്.

ഒല്ലൂർ ESI ക്ക് സമീപം രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. തലോർ ഭാഗത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന മാതാ ബസ്സും തൃശൂരിൽ നിന്നും തലോർ ഭാഗത്തേക്ക് പോവുകയായിരുന്ന സുമംഗലി ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ യാത്രകാരായ 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആംബുലൻസിലും മറ്റു പല വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് എത്തിച്ചു. ബസിൻ്റെ ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാൾക്ക് കാര്യമായി പരിക്കേറ്റു. ഒല്ലൂർ പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്താൽ രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *