കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ: അപേക്ഷ ക്ഷണിച്ചു

കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്‌സിഡിയിൽ ലഭിക്കുന്ന സബ്‌മിഷൻ ​ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.

ജൂലൈ ​ഒ​ന്നിന് പകൽ 11 മുതൽ​ ആഗസ്റ്റ് മൂന്ന് വരെ agrimachinery.nic.in/index വഴിയാണ് ​അ​പേക്ഷ സമർപ്പിക്കേണ്ടത്.

വിവിധ കാർഷിക യന്ത്രങ്ങൾ​, ഉപകരണങ്ങൾ​, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ ​ഉപകരണങ്ങൾ തുടങ്ങിയവ സബ്‌സിഡി നിരക്കിൽ ലഭ്യമാകും.

വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് നാല്പത് മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.​

വിവരങ്ങൾ​ക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷി ഭവനിലോ ബന്ധപ്പെടാം.​
ഫോൺ: 04972 965 150, 7907 425 006, 9383 472 052​, 9383 472 051​.

Leave a Reply

Your email address will not be published. Required fields are marked *