(മന്ത്രിയുടെ പ്രസംഗം)
താലൂക്ക് പ്രസിഡണ്ട് എം. എസ്. വിനയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനാക്കൽ മന്ത്രിയെ ആദരിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി വി. ടി. ജോർജ് ചിട്ടിരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. വൈസ് ചെയർമാൻ അഡ്വ. രഞ്ജിത്ത് ഡേവിസ് ചിട്ടി രംഗത്തെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. മുനിസിപ്പൽ കൗൺസിലന്മാരായ ടി. എസ്. സജീവൻ, ഗീതാ റാണി എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇഗ്നേഷ്യസ് വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളായ സലിം നാലുമാക്കൽ, ചെന്താമരാക്ഷൻ മാസ്റ്റർ, എൻ. കെ. ജയരാജ്, ഹർഷകുമാർ, രഘുനാഥ്, ബാബു തായ്വാലത്ത്, . വേണുഗോപാൽ, കെ. കെ. മോഹനൻ, അഡ്വക്കേറ്റ് ബിജു കുമാർ, എൻ. പി. കുമാരൻ, കെ എൻ. ജ്യോതിഷ്, ഇ. എൻ. രാധാകൃഷ്ണൻ, സെക്രട്ടറി കെ. ബി. ഷാജി, എൻ. കെ. തങ്കരാജ് എന്നിവർ സംസാരിച്ചു
.



