ഔഷധി ഓയില്‍ ആന്‍ഡ് ലേഹ്യം പ്ലാന്റ് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനമായ ഔഷധി ഉത്പ്പാദനത്തില്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് കുട്ടനെല്ലൂര്‍ ഫാക്ടറി ആധുനിക വത്ക്കരിച്ചിരിക്കുന്നത്. കുട്ടനെല്ലൂര്‍ ഔഷധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ വിശിഷ്ടാതിഥിയായി. ഔഷധി മാനേജിംഗ് ഡയറക്ടര്‍ പി.എം ലതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ഔഷധി ജനറല്‍ മാനേജര്‍ ഇ. ഷിബു സ്വാഗതവും കമ്പനി സെക്രട്ടറി എസ്. വിനീത നന്ദിയും പറഞ്ഞു.
ഔഷധി ഓയില്‍ ആന്‍ഡ് ലേഹ്യം പ്ലാന്റ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു



