കൂരോപ്പട ദുരന്തം: കണ്ണീരോടെ യാത്രയയപ്പ്; ഒറ്റക്കെട്ടായി നാടും സമൂഹവും

കോട്ടയം: കൂരോപ്പട ളാക്കാട്ടൂരിലെ ചിറപ്പുറത്ത് കുടുംബത്തിന് നാടൊന്നാകെ കണ്ണീരോടെ യാത്രാമൊഴി നൽകി. തോമസ് (ജോബി), ഭാര്യ ജോത്സന തോമസ്, മക്കളായ മരിയ തെരേസ, അലൻ തോമസ് എന്നിവരുടെ ഭൗതികശരീരങ്ങൾ പൊതുദർശനത്തിനായി ചേപ്പുംപാറ മാർത്തമറിയം പള്ളി ഹാളിൽ എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
മരിയയും അലനും പഠിച്ചിരുന്ന മറ്റക്കര സ്കൂളിലെ അധ്യാപകരും സഹപാഠികളും വേദനയോടെ അന്ത്യാഞ്ജലി അർപ്പിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കുടുംബത്തിന് ആദരാഞ്ജലി അർപ്പിച്ചു.
പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം മർത്തമറിയം പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു.
ഈ ദുരന്തം സമൂഹത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൂടുതൽ കരുതലും സമയോചിതമായ പിന്തുണയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുകയാണ്. കുടുംബങ്ങൾ ഒറ്റപ്പെടാതെ, ആവശ്യമായ മാനസികവും സാമൂഹികവും സാമ്പത്തികവുമായ സഹായം ലഭ്യമാക്കാൻ സമൂഹവും ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *