കോട്ടക്കാവിൽ വിശ്വാസത്തിന്റെ ഉത്സവമായി ‘ഫെയ്ത്ത് ഫെസ്റ്റ്’

നോർത്ത് പറവൂർ: സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സൺഡേ സ്‌കൂൾ വാർഷികം ‘ഫെയ്ത്ത് ഫെസ്റ്റ്’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശ്വാസത്തിന്റെയും അറിവിന്റെയും കലാപരമായ കഴിവുകളുടെയും സംഗമമായി മാറിയ ആഘോഷത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. ദിവ്യബലിക്കുശേഷം പാരീഷ് ഹാളിൽ ചേർന്ന വാർഷിക സമ്മേളനം വിയാനി പ്രിന്റിംഗ്‌സ് മാനേജർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷത വഹിച്ചു.
അതിരൂപതാതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സമ്മാനങ്ങളും സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു.

സഹവികാരി ഫാ. സിറിൾ പാലക്കൽ, പ്രധാനാധ്യാപിക ഷേർളി ആന്റണി, സെക്രട്ടറി സിസ്റ്റർ ഡീന, ട്രസ്റ്റി ബിനോയ് ആന്റു, പി.സി.സി. പ്രസിഡന്റ് ലൈജു ലൂയീസ്, പ്രമോട്ടർ ജെയിംസ് മണവാളൻ, അധ്യാപക പ്രതിനിധി ലിജോ ജോസ്, സ്‌കൂൾ ലീഡർ അബിയ ജെയിംസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സൺഡേ സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *