തൃശ്ശൂർ ഗവ. ആശാഭവനിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ജൂലൈ 14-ന് രാവിലെ 11 ന് സ്ഥാപനത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
എ.എൻ.എം കോഴ്സ് പാസായവർക്കോ ജനറൽ നഴ്സിംഗ്/ ബി.എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്കോ ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകരുടെ പ്രായപരിധി 50 വയസാണ്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0487 2328818.



