ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക (Accounts) വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്സ്ആപ്പ് മുഖേന പുതിയ തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പോലിസിന്റെ മുന്നറിയിപ്പ്.സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കസ്റ്റമര്‍മാരുടെയോ സപ്ലയര്‍മാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന വ്യാജേന .vbs പോലുള്ള അപകടകരമായ എക്സ്റ്റന്‍ഷനുകളോടുകൂടിയ സ്ക്രിപ്റ്റ് ഫയലുകള്‍ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗങ്ങളിലേക്ക് വാട്സ്ആപ്പ് വഴി അയയ്ക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.ഈ ഫയലുകള്‍ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകൾ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും, സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബ്രൗസറുകളില്‍ സേവ് ചെയ്തിരിക്കുന്ന പാസ്വേഡുകളും മറ്റു സാമ്പത്തിക വിവരങ്ങളും ചോര്‍ത്തിയെടുക്കും. ഇതിനുശേഷം സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വരെ ഹൈജാക്ക് ചെയ്ത്, അവരുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് വലിയ തുകകൾ തട്ടിയെടുക്കുന്നത്.വിശ്വസ്തരായ വ്യക്തികളില്‍ നിന്നുള്ള സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങള്‍ വലിയ തുകകള്‍ കൈമാറി ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളില്‍ നിന്നു തന്നെ സ്ഥാപനത്തിന്റെ ബിസിനസ് ഗ്രൂപ്പുകളിലേക്കും മറ്റ് കോണ്ടാക്ടുകളിലേക്കും ഇത്തരം വ്യാജ ഫയലുകള്‍ സ്വമേധയാ (Automatically) അയക്കപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Related Posts

ചാലക്കുടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചാലക്കുടി: ചാലക്കുടി മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് അലവി സെന്ററിന്റെ നേതൃത്വത്തിൽ ആംബിക് ഫാർമസി, ഗവ. ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പനമ്പിള്ളി…

ഹരിതവിപ്ലവത്തിലേക്ക് കുതിച്ച് ഭാരതം: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ഇന്ന് പാളത്തിലേക്ക്!
ഭാരതത്തിന്റെ റെയിൽവേ ചരിത്രത്തിലും പരിസ്ഥിതി സൗഹൃദ ഊർജ്ജ രംഗത്തും വൻ കുതിച്ചുചാട്ടവുമായി രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ഇന്ന് പ്രയാണം ആരംഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി…

കുരിശോളം വളരണം!
Share this… Facebook Pinterest Twitter Linkedin Whatsapp

