ചാലക്കുടി ആം ആദ്മി പാർട്ടി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

​ചാലക്കുടി: ചുരുങ്ങിയ കാലം കൊണ്ട് മികച്ച ജനക്ഷേമ ഭരണത്തിലൂടെ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ ആം ആദ്മി പാർട്ടിയുടെ (AAP) ചാലക്കുടി നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
​മണ്ഡലം പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് പുഷ്പകാരൻ ടി.എം. അധ്യക്ഷത വഹിച്ച യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. എ.എ.പി. തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കെ.വൈ., ജില്ലാ വൈസ് പ്രസിഡന്റ് വിൽസൻ കല്ലൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
​നിയോജക മണ്ഡലത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികളായി
പ്രസിഡന്റ് – ബിനോയ് ജോസഫ്
സെക്രട്ടറി – സാജു ജോസഫ്, ട്രഷറർ – ഹരീഷ് S. കുമാർ,
വൈസ് പ്രസിഡന്റ്മാരായി
ബാബു പി. പി., ബിൽസി ജോയി,
ജോയിന്റ് സെക്രട്ടറിമാരായി
വിൽസൻ M I, റീത്ത
ജില്ലാ കൗൺസിൽ മെമ്പർമാരായി പുഷ്പകരൻ T M, വിൽസൻ കല്ലൻ എന്നിവരെയും തെരഞ്ഞെടുക്കുകയും സ്ഥാനങ്ങൾ കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *