കലണ്ടറിലെ വെറുമൊരു തീയതിയല്ല ജൂലൈ 1. നമ്മുടെ സമൂഹത്തെ താങ്ങിനിർത്തുന്ന, അണിയറയിലും അരങ്ങിലും ഒരുപോലെ പ്രകമ്പനം സൃഷ്ടിക്കുന്ന ഒരുപിടി മഹത്തായ സേവനങ്ങളെയും മനുഷ്യരെയും ഓർക്കാനും ആദരിക്കാനുമുള്ള സുദിനമാണിന്ന്. ഒരേസമയം കൃതജ്ഞതയും ആദരവും കടപ്പാടും നിറഞ്ഞ ഒരുപിടി ദിനങ്ങളാണ് ജൂലൈ 1 എന്ന ഒറ്റ തീയതിയിൽ ചാലിച്ച് ച്ചേർത്തിരിക്കുന്നത്.
ജീവന്റെ കാവലാളുകൾ –
”ദൈവം ജീവൻ നൽകുന്നു, ഡോക്ടർ ആ ജീവനെ സംരക്ഷിക്കുന്നു.”
വെള്ളക്കുപ്പായത്തിനുള്ളിൽ സ്വന്തം സുഖദുഃഖങ്ങൾ മറന്ന്, രോഗിയുടെ പുഞ്ചിരിയിൽ സന്തോഷം കണ്ടെത്തുന്ന ഭൂമിയിലെ മാലാഖമാരാണ് അവർ. കോവിഡും പ്രകൃതിദുരന്തങ്ങളും കടന്നുപോയ വഴികളിൽ സ്വന്തം ജീവൻ പണയം വെച്ച് അവർ കാവൽ നിന്നതുകൊണ്ടാണ് നമ്മൾ ഇന്ന് സുരക്ഷിതരായിരിക്കുന്നത്. എല്ലാ പ്രിയപ്പെട്ട ഡോക്ടർമാരേയും നന്ദിയോടെ ഓർക്കാം….
സമ്പദ്വ്യവസ്ഥയുടെ കാവൽക്കാർ – ചാർട്ടേഡ് അക്കൗണ്ടന്റ്സ് –
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന ‘സാമ്പത്തിക നട്ടെല്ലുകളാണ്’ ചാർട്ടേഡ് അക്കൗണ്ടന്റുമാർ. 1949 ജൂലൈ 1-നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സ്ഥാപിതമായത്. അക്കങ്ങളുടെ ലോകത്ത് കൃത്യതയോടെ സഞ്ചരിച്ച്, രാജ്യത്തിന്റെ പുരോഗതിക്ക് കൃത്യമായ ദിശാബോധം നൽകുന്ന എല്ലാ സി.എ. (CA) പ്രൊഫഷണലുകളേയും നന്ദിയോടെ സ്മരിക്കുന്നു…
അകലങ്ങളെ അരികിലാക്കിയ – ദേശീയ തപാൽ ജീവനക്കാരെ –
ഡിജിറ്റൽ യുഗത്തിലും കത്തുകളുടെയും പാർസലുകളുടെയും ഇമോഷണൽ ടച്ച് കാത്തുസൂക്ഷിക്കുന്നവരാണ് നമ്മുടെ പോസ്റ്റൽ ജീവനക്കാർ. വെയിലും മഴയും വകവെക്കാതെ, ശ്രമകരമായ പാതകൾ താണ്ടി നമ്മുടെ പടിവാതിൽക്കൽ സ്നേഹത്തിന്റെ സന്ദേശങ്ങളെത്തിക്കുന്ന പോസ്റ്റുമാൻമാർ മുതൽ അണിയറയിലെ എല്ലാ തപാൽ ജീവനക്കാർക്കും ബിഗ് സല്യൂട്ട് പറയേണ്ട ദിവസമാണിന്ന്.
നികുതി വിപ്ലവത്തിന്റെ ഓർമ്മ – ജി.എസ്.ടി ദിനം (GST Day)
ഇന്ത്യയുടെ നികുതി ചരിത്രത്തിൽ വിപ്ലവം കുറിച്ചുകൊണ്ട് ‘ഒരു രാജ്യം, ഒരു നികുതി’ എന്ന ലക്ഷ്യത്തോടെ ചരക്ക് സേവന നികുതി (GST) നിലവിൽ വന്നതും 2017 ജൂലൈ ഒന്നിനാണ്. ഇന്ത്യയുടെ സാമ്പത്തിക ഏകീകരണത്തിന്റെ പ്രതീകം കൂടിയാണ് ഈ ദിവസം….
ചികിത്സിക്കുന്ന ഡോക്ടറും, കണക്കുകൾ നോക്കുന്ന അക്കൗണ്ടന്റും, കത്തുമായി വരുന്ന പോസ്റ്റൽ ജീവനക്കാരനും… ഇവരെല്ലാം ഒരു സമൂഹമെന്ന നിലയിൽ നമ്മെ മുന്നോട്ട് നയിക്കുന്ന ചക്രങ്ങളാണ്. ഇവരുടെ സേവനങ്ങൾ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
വാക്കുകളിൽ ഒതുങ്ങുന്നതല്ല ഇവർക്കുള്ള നന്ദി. എങ്കിലും, ഈ ജൂലൈ 1-ന് നമുക്ക് അവരെ ഓർക്കാം, ആദരിക്കാം. ഈ ദിനം നന്മയുടെയും പരസ്പര ബഹുമാനത്തിന്റെയും നാളുകളായി മാറട്ടെ.
എല്ലാ വായനക്കാർക്കും ശുഭദിനം നേരുന്നു!



