ചാലക്കുടി: ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിങ് മുൻ പ്രസിഡന്റ് ഡോ. മൂർക്കന്നൂർ നാരായണന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഡേവിസ് എം. ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഡോ. മൂർക്കന്നൂർ നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം അനുസ്മരണ സന്ദേശവും നൽകി.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോവിന്ദൻകുട്ടി എൻ. എ. സ്വാഗതവും ട്രഷറർ ഡേവിസ് വെളിയത്ത് നന്ദിയും പറഞ്ഞു.
ആന്റോ മേനാച്ചേരി, ആന്റോ എരിഞ്ഞേരി, ജോബി മേലേടത്ത്, ചന്ദ്രൻ കൊളത്താപ്പിള്ളി, ഷൈജു പുത്തൻപുരയ്ക്കൽ, ആന്റണി പി. വി., സലിം കെ. എസ്., യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷണ്മുഖൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





