ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​ചാലക്കുടി: സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ചാലക്കുടി ടൗണിന്റെ നേതൃത്വത്തിൽ ഗിരിധർ ആശുപത്രി, കറുകുറ്റി അപ്പോളോ ആശുപത്രി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, വില്ലി വൈറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
​സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് ചാലക്കുടി ടൗൺ പ്രസിഡന്റ് റോട്ടേറിയൻ സലിം മണപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
​സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ. ജി. സ്വാഗതവും അഡ്മിൻ ഇൻചാർജ് എലിസബത്ത് മാത്യു നന്ദിയും പറഞ്ഞു. റോട്ടറി ക്ലബ് ഡയറക്ടർമാരായ അനീഷ് കുഞ്ഞപ്പൻ, അഡ്വ. സണ്ണി ഡേവിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
​വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ദന്തപരിശോധന, നേത്രപരിശോധന, ജനറൽ മെഡിസിൻ പരിശോധന എന്നിവയ്ക്ക് പുറമെ വിദഗ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യബോധവൽക്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി ഒരുക്കിയിരുന്നു. നിരവധിയാളുകളാണ് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *