ചിങ്ങം ഒന്നിന് ചാലക്കുടിയിൽ കർഷകദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു.

ചാലക്കുടി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷകളോടെ മലയാള പുതുവർഷമായ ചിങ്ങം ഒന്നിന് കേരളം കർഷകദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ചാലക്കുടി നഗരസഭ, കൃഷിഭവൻ, വിവിധ ബാങ്കുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണം നഗരസഭ അങ്കണത്തിൽ സംഘടിപ്പിച്ചു.

ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന എസ്. നായർ കാർഷിക മേഖലയിലെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെയാണ് ചടങ്ങിൽ പ്രത്യേകം ആദരിച്ചത്. ജൈവകൃഷി – പ്രകാശൻ പറമ്പിക്കാട്ടിൽ, സമ്മിശ്ര കൃഷി – വി.എൽ. ആന്റണി, നെൽകൃഷി – ശ്രീധരൻ കെ.കെ., മത്സ്യകൃഷി – ബിജുമോൻ ആന്റണി, വനിതാ കർഷക – ഹേമലത നാരായണൻ, യുവകർഷകൻ – ജീസ് ജോബി, കർഷകത്തൊഴിലാളി – കുട്ടൻ പണ്ടാരപ്പറമ്പിൽ, ക്ഷീര കർഷകൻ – ജി. കൃഷ്ണകുമാർ, മട്ടുപ്പാവ് കൃഷി തോമസ്, മുതിർന്ന കർഷകൻ – ജോയിച്ചൻ, പട്ടികജാതി കർഷകൻ -ഇ. സി. സുബ്രഹ്മണ്യൻ, അലങ്കാര മത്സ്യകർഷകൻ – രാജു തുമ്പരത്തി, ഫലവർഗകൃഷി – വിജു പനക്കൽ, പുഷ്പകൃഷി – അശ്വതി അനിൽ, മുട്ടക്കോഴി കർഷക – ആതിര എന്നിവരെയാണ് അവാർഡുകൾ നൽകി ആദരിച്ചത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓ. എസ്. ചന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാ സന്തോഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിയോ കിഴക്കുംതല, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജോജി, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി, യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ വത്സൻ ചമ്പക്കര, ജലീറ്റ എൽസ ജേക്കബ്, മുനിസിപ്പൽ സെക്രട്ടറി പ്രമോദ് കെ, സഹകരണസംഘം പ്രസിഡന്റ് കണ്ണമ്പുഴ ബൈജു മഠത്തിൽ, അർച്ചന അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടം, വിൽസൺ പാനാട്ടുപറമ്പിൽ, സിഡിഎസ് ചെയർപേഴ്സൺ സുബി ഷാജി, പാടശേഖരസമിതി പ്രസിഡന്റ് തോമസ് പുതുശ്ശേരി എന്നിവർ പങ്കെടുത്തു. കൃഷി ഫീൽഡ് ഓഫീസർ കെ.സി. തോമസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *