ജനവികാരങ്ങൾക്കൊപ്പം ജീവിച്ച നേതാവ് പി.സി. ജയപ്രകാശ്: പി.എൻ. സുരൻ

പട്ടേപ്പാടം: കേരള പുലയർ മഹാസഭയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.സി. ജയപ്രകാശിന്റെ എട്ടാം അനുസ്മരണദിനം കെ.പി.എം.എസ് വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
പട്ടേപ്പാടം സെന്ററിൽ നടന്ന അനുസ്മരണയോഗം കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. സാധാരണ മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം ജീവിച്ച നേതാവായിരുന്നു പി.സി. ജയപ്രകാശെന്ന് പി.എൻ. സുരൻ അനുസ്മരിച്ചു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും പ്രവർത്തന മികവുമാണ് വിവിധ പദവികൾ അദ്ദേഹത്തെ തേടിയെത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ആശ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രേംജിത്ത് പൂവത്തുങ്കടവിൽ, ശിഖിൽ ശിവരാമൻ, സത്യൻ എടപ്പുള്ളി, പി.വി. ശ്രീനിവാസൻ, ശശി കോട്ടോളി എന്നിവർ സംസാരിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *