ടി.എൻ. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരൻ നാരായണകുറുപ്പിന്.

​ഇരിങ്ങാലക്കുട: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് മുടിയേറ്റ് കലാകാരൻ കൊരട്ടി കിഴക്കേ വാരനാട്ട് നാരായണകുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന പരമ്പരാഗത കലാരൂപത്തിന്റെ അതിജീവനത്തിനും പരിപോഷണത്തിനുമായി അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
​ടി.എൻ. സ്മാരക സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, സെക്രട്ടറി കെ. ശ്രീകുമാർ എന്നിവരാണ് പുരസ്കാര വിവരം അറിയിച്ചത്.
​ജൂലൈ 18-ന് ടി.എൻ. നമ്പൂതിരിയുടെ 48-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *