ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരള തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 27, 28 തീയതികളിൽ തേക്കിൻകാട് മൈതാനത്തെ മരങ്ങളിൽ ഒരുക്കിയ വൈദ്യുത ദീപാലങ്കാര മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കാണ് ആദരം നൽകിയത്.തൃശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് & മൾട്ടി പർപ്പസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഡയറക്ടർമാരായ നന്ദകുമാർ കൊട്ടാരത്ത്, ഗ്രിഗറിൻ വടക്കൻ, സ്റ്റേറ്റ് ഹെഡ് സുധിന വി.എസ്., ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് ജില്ലാ പ്രസിഡന്റ് റാഫി ഫിനകസ്, ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ്, ബെന്നി നീലങ്കാവിൽ, ബാബുരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തൃശൂർ: തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച ലൈറ്റിങ് മത്സരത്തിലെ വിജയികളെ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു.





