തൃശ്ശൂർ: നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ തൊട്ട യുവാവിന് ഗുരുതരമായി ഷോക്കേറ്റു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള ഗുഡ്സ് ഷെഡിൽ വെച്ചായിരുന്നു സംഭവം.
ട്രെയിനിന് മുകളിലേക്ക് കയറിയ യുവാവ് ഉയർന്ന വോൾട്ടേജുള്ള ലൈനിൽ കൈകൊണ്ട് പിടിക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ തന്നെ യുവാവ് നിലത്തേക്ക് തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ വസ്ത്രങ്ങളെല്ലാം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവേ അധികൃതർ ഇലക്ട്രിക് ലൈനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി യുവാവിന് ഷോക്കേറ്റു; തെറിച്ചുവീണത് വസ്ത്രങ്ങൾ കത്തിയ നിലയിൽ




