കൊച്ചി : ദുബായ് ആസ്ഥാനമായ ഡിപി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മേയ് മാസത്തില്‍ ചരക്കുനീക്കത്തില്‍ റെക്കോഡിട്ടു. മേയില്‍ മാത്രം 77,637 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇത്രയും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ടെര്‍മിനല്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് തിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഷിപ്പ്മെന്റില്‍ ഉണ്ടായ വര്‍ധനവും ഈ റെക്കോഡ് നേട്ടത്തിന് കാരണമായി. മേയ് മാസത്തില്‍ സാധാരണ ഷെഡ്യൂളുകള്‍ക്ക് പുറമെ 17 അധിക കപ്പലുകള്‍ കൂടി ടെര്‍മിനല്‍ വിജയകരമായി കൈകാര്യം ചെയ്തു. പ്രധാന അന്താരാഷ്ട്ര കപ്പല്‍ ചാലുകള്‍ക്ക് സമീപം തന്ത്രപ്രധാനമായ സ്ഥാനത്താണ് വല്ലാര്‍പാടം തുറമുഖത്തിന്റെ സ്ഥാനം.
ദുബായ് ആസ്ഥാനമായ ഡിപി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മേയ് മാസത്തില്‍ ചരക്കുനീക്കത്തില്‍ റെക്കോഡിട്ടു.




