കണ്ണൂർ: ഏതുവിധേനയുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുപ്പുകളുമായി കണ്ണൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ-താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ അധികൃതർ പുറത്തുവിട്ടു.
ഏതൊരു അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ ടോൾ ഫ്രീ നമ്പർ: 1077, മൊബൈൽ നമ്പറുകൾ: 94466 82300, 88486 52025.
താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകളുടെ വിവരങ്ങൾ, കണ്ണൂർ: 0497 2704969. തലശ്ശേരി: 0490 234 3813. ഇരിട്ടി: 0490 249 4910. പയ്യന്നൂർ: 0498 529 4844. തളിപ്പറമ്പ്: 0460 220 3142.



