ചാലക്കുടി: സി.പി.ഐ.എം ചാലക്കുടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും പി.കെ.എസ് മേഖലാ ഭാരവാഹിയും സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന പി.വി. സുരേഷിന്റെ ആകസ്മിക വിയോഗത്തിൽ സി.പി.ഐ.എം ചാലക്കുടി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
പോട്ട ഇ.എം.എസ് ഹാളിൽ നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.ബി. ഷബീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് ജിൽ ആന്റണി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ്. സന്തോഷ്, കെ.ഐ. അജിത്തൻ, ലോക്കൽ കമ്മിറ്റി അംഗം സി.കെ. ജോർജ്, പി.കെ.എസ് ഏരിയ ട്രഷറർ ശശി മാഷ്, ബ്രാഞ്ച് സെക്രട്ടറി ഇ.എസ്. സെബി, മുൻ കൗൺസിലർ ജോസ് മേലേപ്പുറം എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
ന്യൂസ് ഡെസ്ക് കേരള ടൈംസ്





