മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നു; പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

​പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനെ തുടർന്ന് മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ശനി രാവിലെ 10.30-ഓടെയാണ് 5 സെന്റീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയത്.
​മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഘട്ടംഘട്ടമായി ഷട്ടറുകൾ 60 സെന്റീമീറ്റർ വരെ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മംഗലം പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുഭൂഭാഗങ്ങളിലും കരയോട് ചേർന്ന് താമസിക്കുന്നവരും പൊതുജനങ്ങളും തീവ്ര ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *