മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സെപ്റ്റംബർ രണ്ടിനാണ് അഡ്മിഷൻ. ജനറൽ വിഭാഗത്തിൽ നാല് സീറ്റുകളും ഒ.ബി.എച്ച്, എസ്.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ ഓരോ സീറ്റുമാണ് ഒഴിവുള്ളത്. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസായ 9820/- രൂപ എന്നിവ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 -നകം കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. 11-ന് ശേഷം എത്തുന്നവരെ പരിഗണിക്കുന്നതല്ല. ഫോൺ: 0479 2341199, 7511138088.*
മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ





