വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കി.മീറ്റർ ഓടുന്നതിന് അടങ്കൽ തുകയായ 35,000/- രൂപ നിരക്കിലാണ് കരാർ. 12 വർഷത്തിൽ കുറവ് കാലപ്പഴക്കവും ടാക്സി പെർമിറ്റുമുള്ള വാഹനങ്ങളുടെ രജിസ്റ്റേർഡ് ഉടമസ്ഥർക്ക് മാത്രമേ പങ്കെടുക്കാനാകൂ. സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 0480 2865916. ഇമെയിൽ- icdsvgr@gmail.com
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് കരാർ വാഹനം ക്ഷണിച്ചു




