സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ സിറ്റിംഗ് നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ടി.സി ജലജ മോള്‍, കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ് നടത്തിയത്. കളക്ട്രേറ്റ് അനക്‌സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 32 പരാതികള്‍ പരിഗണിച്ചു. 26 പരാതികള്‍ തീര്‍പ്പാക്കി. 6 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു.

ആറുവയസ്സുള്ള കുട്ടിക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ട് സിറ്റിംഗിലെത്തിയ പരാതി പരിഹരിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അത് നടപ്പിലാക്കുന്നതിന് ഡി.എം.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ അനുയോജ്യമായ സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിച്ച് അവരുടെ പഠനം സുരക്ഷിതമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ ബാഗിന്റെ ഭാരം സംബന്ധിച്ച പരാതി പൊതുവായ പ്രശ്‌നമായതിനാല്‍ ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബാലാവകാശ കമ്മീഷന്റെയും പരിഗണയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അംഗങ്ങളായ ജലജമോൾ ടി.സി, ഷാജു കെ.കെ എന്നിവരുടെ നേതൃത്വത്തിൽ
കളക്ട്രേറ്റിൽ നടന്ന സംസ്ഥാന ബാലവകാശകമ്മീഷൻ അദാലത്ത്

Leave a Reply

Your email address will not be published. Required fields are marked *