മോട്ടോർ വാഹനവകുപ്പ് ഐ.സി.ടി ഉപകരണങ്ങളുടെ നവീകരണം പഠിക്കാൻ സമിതി: ഗതാഗതമന്ത്രി സി.പി. ജോൺ​

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് (MVD) ഓഫീസുകളുടെ പ്രവർത്തനങ്ങളും വികസന പദ്ധതികളും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ രാമനിലയം ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാതല അവലോകനയോഗം ചേർന്നു.​യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:​ഐ.സി.ടി ഉപകരണങ്ങളുടെ നവീകരണം: ജില്ലയിലെ എം.വി.ഡി ഓഫീസുകൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുടെയും ഐ.സി.ടി ഉപകരണങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി.ഒ എന്നിവർ അടങ്ങുന്ന പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.​പുതിയ സബ് ആർ.ടി.ഒ ഓഫീസ്: കുന്നംകുളം താലൂക്കിൽ പുതിയ സബ് ആർ.ടി.ഒ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകി.​ഓഫീസ് സമുച്ചയവും ട്രെയിനിംഗ് സെന്ററും: ജില്ലയിൽ വകുപ്പിന്റെ ഓഫീസ് സമുച്ചയം, യാർഡ്, ട്രെയിനിംഗ് സെന്റർ എന്നിവയുടെ നിർമ്മാണത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രാഥമിക നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു.​കെ.എസ്.ആർ.ടി.സി യോഗം: കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ മന്ത്രി, മണ്ഡലം അടിസ്ഥാനത്തിലുള്ള ഡാഷ്ബോർഡ് മാനേജ്‌മെന്റ് കമ്മിറ്റി യോഗങ്ങൾ പതിവായി ചേരണമെന്ന് നിർദ്ദേശം നൽകി.​ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെയും, സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലേറ്റ് ട്രിബ്യൂണലിൽ ലൈസൺ ഓഫീസറെയും നിയമിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചു.​സെൻട്രൽ സോൺ-1 ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അനൂപ് വർക്കി, തൃശൂർ ആർ.ടി.ഒ അനന്തകൃഷ്ണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ബി. സിന്ധു, ഡി.ടി.ഒമാരായ ടി.എ. ഉബൈദ്, കെ.പി. രാധാകൃഷ്ണൻ, സുനിൽ, ജോയിന്റ് ആർ.ടി.ഒമാർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *