സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ കൊഡിയാക് ആര്‍എസിനായുള്ള ബുക്കിംഗ് ആരംഭിച്ചു.

രാജ്യത്തെ പെര്‍ഫോമന്‍സ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ കൊഡിയാക് ആര്‍എസിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഇപ്പോള്‍ 3,00,000 രൂപ ടോക്കണ്‍ തുക നല്‍കി മോഡല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പെര്‍ഫോമന്‍സ് എസ്യുവിയുടെ 50 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. ഇതോടൊപ്പം, സ്‌കോഡ ‘സറണ്ടര്‍’ കാമ്പെയ്‌നും അവതരിപ്പിച്ചിട്ടുണ്ട്. 195 കിലോവാട്ട് (265 പിഎസ്) ഉം 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ടിഎസ്ഐ എഞ്ചിനാണ് കൊഡിയാക് ആര്‍എസിന്റെ കാതല്‍. വെറും 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സ്‌കോഡ കൊഡിയാക് ആര്‍എസ്, ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വേഗതയേറിയ സ്‌കോഡയായി നിലകൊള്ളുന്നു, മണിക്കൂറില്‍ 231 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്ക്, വെല്‍വെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *