ഛത്തീസ്ഗഡ് / റായ്പൂർ :
എഥനോൾ കലർന്ന പെട്രോൾ അടിച്ചതിനെത്തുടർന്ന് വാഹനം തകരാറിലായ സംഭവത്തിൽ ഉപഭോക്താവിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ ചരിത്രപരമായ വിധി. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. പരാതിക്കാരന് പുതിയ വാഹനം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
കമ്പനി ഉപഭോക്താവിന് പുതിയ വാഹനം നൽകണമെന്ന് കോടതി.
പുതിയ വാഹനം നൽകാൻ സാധിച്ചില്ലെങ്കിൽ, 45 ദിവസത്തിനകം 21.60 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം.
മാനസിക പ്രയാസം സൃഷ്ടിച്ചതിനും വാഹനത്തിന്റെ തകരാറിനും പരിഹാരമായാണ് ഈ തുക നിശ്ചയിച്ചത്.
ഇന്ധനത്തിന്റെ ഗുണനിലവാരം കാരണം വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉപഭോക്താക്കൾക്ക് നിയമപരമായി പ്രതികരിക്കാമെന്നും അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാമെന്നും തെളിയിക്കുന്നതാണ് ഈ വിധി.





