ശ്രീനാരായണപുരം: പൊരിബസാറിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി റംസാൻ (14) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഈ അപകടത്തിൽത്തന്നെ മരണപ്പെട്ട അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ കബീറിന്റെ (56) മകനാണ് റംസാൻ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ എസ്.എൻ.പുരം പൊരിബസാറിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. എറണാകുളം ഭാഗത്തുനിന്നും വടക്കോട്ട് പോവുകയായിരുന്ന ഇന്നോവ കാറും എതിർദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽപ്പെട്ട് സ്കൂട്ടർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.
അപകടസ്ഥലത്തുനിന്നും ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീറിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റംസാൻ വിദഗ്ധ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
പൊരിബസാർ വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി റംസാനും മരിച്ചു; ഒപ്പമുണ്ടായിരുന്ന പിതാവ് അപകടദിവസം മരണപ്പെട്ടിരുന്നു





