ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ: സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വികസന സമിതി​

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റെയിൽവേ സ്റ്റേഷൻ വികസന സമിതി സ്വാഗതം ചെയ്തു. പ്രഖ്യാപനം ഈ മാസം 31-നകം ഉണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്.​യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ ഏറനാട്, മലബാർ, മാവേലി എക്സ്പ്രസ് ട്രെയിനുകൾക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഏറെ പ്രയോജനകരവും റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകുന്നതുമായ വിവേക് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.​വികസന സമിതി പ്രസിഡന്റ് വർഗീസ് പന്തലൂക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, മായ സുനിൽ എന്നിവർ പങ്കെടുത്തു.​​

Leave a Reply

Your email address will not be published. Required fields are marked *