​തൃശൂർ: തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച ലൈറ്റിങ് മത്സരത്തിലെ വിജയികളെ തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു.

ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരള തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 27, 28 തീയതികളിൽ തേക്കിൻകാട് മൈതാനത്തെ മരങ്ങളിൽ ഒരുക്കിയ വൈദ്യുത ദീപാലങ്കാര മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കാണ് ആദരം നൽകിയത്.​തൃശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് & മൾട്ടി പർപ്പസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു.​സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഡയറക്ടർമാരായ നന്ദകുമാർ കൊട്ടാരത്ത്, ഗ്രിഗറിൻ വടക്കൻ, സ്റ്റേറ്റ് ഹെഡ് സുധിന വി.എസ്., ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് ജില്ലാ പ്രസിഡന്റ് റാഫി ഫിനകസ്, ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ്, ബെന്നി നീലങ്കാവിൽ, ബാബുരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *