ചാലക്കുടി: സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ചാലക്കുടി ടൗണിന്റെ നേതൃത്വത്തിൽ ഗിരിധർ ആശുപത്രി, കറുകുറ്റി അപ്പോളോ ആശുപത്രി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, വില്ലി വൈറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് ചാലക്കുടി ടൗൺ പ്രസിഡന്റ് റോട്ടേറിയൻ സലിം മണപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ. ജി. സ്വാഗതവും അഡ്മിൻ ഇൻചാർജ് എലിസബത്ത് മാത്യു നന്ദിയും പറഞ്ഞു. റോട്ടറി ക്ലബ് ഡയറക്ടർമാരായ അനീഷ് കുഞ്ഞപ്പൻ, അഡ്വ. സണ്ണി ഡേവിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ദന്തപരിശോധന, നേത്രപരിശോധന, ജനറൽ മെഡിസിൻ പരിശോധന എന്നിവയ്ക്ക് പുറമെ വിദഗ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യബോധവൽക്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി ഒരുക്കിയിരുന്നു. നിരവധിയാളുകളാണ് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.
ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



