ചാലക്കുടി നഗരസഭ കൗൺസിൽ. ഗതാഗത കുരുക്ക് ഒഴിവാക്കാൻ സമഗ്രമായ പരിഷ്‌ക്കാരങ്ങൾക്ക് കൗൺസിൽ അംഗീകാരം.

ചാലക്കുടി :നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കും അപകടസാധ്യതകളും ഒഴിവാക്കുന്നതിന് സമഗ്രമായ ഗതാഗത പരിഷ്‌ക്കാരങ്ങൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി.
ഗതാഗത പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് കൗൺസിൽ തീരുമാനം എടുത്തത്.
നേരത്തേ ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലും,
സബ് കമ്മിറ്റി യോഗത്തിലും ഉണ്ടായ നിർദ്ദേശങ്ങളും കൗൺസിൽ ചർച്ച ചെയ്തു.

കോടതി ജംഗ്ഷനിലെ അടിപാതയുടെ ഇരുഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ,
പടിഞ്ഞാറ് ഭാഗത്ത് മുനിസിപ്പൽ ജംഗ്ഷൻ മുതൽ അടിപാത വരെ വടക്ക് ഭാഗത്തേക്ക് വാഹന ഗതാഗതം നിരോധിച്ച്, ഈ ഭാഗം വൺവെ ആക്കും.
ഇതുവഴി വരുന്ന വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡുവഴി ട്രാവെ റോഡിലേക്ക് പ്രവേശിച്ച് അടിപാത വഴി പോകണം.
റെസ്റ്റ് ഹൗസിന് സമീപം ഇറിഗേഷൻ ഓഫീസിൻ്റെ മുൻ ഭാഗത്തു നിന്നും സർവ്വിസ് റോഡിലേക്ക് കിഴക്കോട്ടുള്ള ഗതാഗതം നിരോധിക്കും.
തൃശൂർ ഭാഗത്തു നിന്നും സർവ്വീസ് റോഡുവഴി വരുന്ന വാഹനങ്ങൾക്ക് അടിപാതയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടാവില്ല.
ഈ വാഹനങ്ങൾ സൗത്ത് ഫ്ലൈ ഓവറിൻ്റെ അടിയിലൂടെ കടന്ന് പോകണം.

മാള റോഡിൽ ഇരിങ്ങാലക്കുട,
പരിയാരം ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ,
ട്രാംവെ വഴി
അടിപാതയിലൂടെ പോകുന്നത് ഒഴിവാക്കി,
മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ സർവ്വീസ് റോഡുവഴി സൗത്ത് ബസ് സ്റ്റാൻ്റിലെത്തി,
തിരിച്ച് ട്രങ്ക് റോഡ് ജംഗ്ഷൻ, ആനമല വഴി പോകണം.

പഴയ NH ൽ കോ-ഓപ്പ്ടെക്സിന് മുന്നിലുള്ള ബസ് സ്റ്റോപ്പ്,
അവിടെ നിന്നും കുറച്ച് തെക്കോട്ട് മാറ്റി പമ്പിന് തൊട്ട് മുൻപുള്ള സ്ഥലത്തേക്ക് മാറ്റാനും,
കടിച്ചീനി കോംപ്ലക്‌സിന് മുൻപിൽ അനധികൃതമായുള്ള ബസ് സ്റ്റോപ്പ് നിർത്തലാക്കാനും
തീരുമാനിച്ചു .

സൗത്ത് ജംഗ്ഷനിൽ നിന്നും തെക്കോട്ട് സർവ്വിസ് റോഡുവഴി പോകുന്ന ബസ്സുകളുടെ സ്റ്റോപ്പ് കുറച്ച് വടക്കോട്ടേക്ക് മാറ്റും.

എറണാകുളം ഭാഗത്തു നിന്നും വരുന്ന ദീർഘദൂര സ്വകാര്യ ബസ്സുകൾ,
ഫ്ലൈ ഓവർ ഇറങ്ങി ദേശീയ പാതയിൽ ഇപ്പോൾ നിർത്തുന്ന സ്ഥലത്ത്, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, ഇത് ഒഴിവാക്കാനും ,
ഈ ബസുകൾ ചാലക്കുടി പാലം കടന്ന് സർവ്വീസ് റോഡ് വഴി വന്ന് സൗത്ത് ഫ്ലൈ ഓവറിന് താഴെ സുരാഗ് ബിൽഡിംഗിന് മുൻ ഭാഗത്ത് നിർത്താനും,
ഇവിടെ നിന്നുള്ള എല്ലാ ദീർഘദൂര വാഹനങ്ങളും,
സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നും ദേശീയ പാതയിൽ പ്രവേശിച്ച് പോകണമെന്നും തീരുമാനിച്ചു.

ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിലെ ടാക്സി സ്റ്റാൻ്റ്, സമീപമുള്ള ട്രാൻസ്ഫോർമറിന്
പടിഞ്ഞാറ് ഭാഗത്തേക്ക് സിദ്ധാർത്ഥ ഹോട്ടലിന് മുൻഭാഗത്തെക്ക് മാറ്റാനും തീരുമാനിച്ചു.

ആനമല മോഡി ജംഗ്ഷനിൽ ഗതാഗത കുരുക്ക് കുറക്കുന്നതിന് പഴയ ദേശീയ പാതയിൽ, പരീക്ഷണ അടിസ്ഥാനത്തിൻ താല്ക്കാലിക മീഡിയൻ സ്ഥാപിക്കും.
ഇവിടെ കിഴക്ക് ഭാഗത്തെ നോർത്ത് ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന റോഡിലെ ബെൽ മൗത്തുകൾ കൂടുതൽ സൗകര്യപ്പെടുത്താനും, ഇവിടെ റൗണ്ട് എബൗട്ട്, സിഗ്നൽ സംവിധാനം എന്നിവ ഒരുക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൻ്റെ അഭിപ്രായം തേടി നടപ്പിലാക്കും.

റെയിൽവേ സ്റ്റേഷൻ റോഡിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കും.
ആദ്യഘട്ടം സഹകരണ ബാങ്ക് ജംഗ്ഷൻ മുതൽ റെയിൽവേ ഫ്ലൈ ഓവർ വരെ റോഡിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും.
ഇവിടെ ബസ് നിർത്തുന്നത് റോഡിലെ വളവുള്ള ഭാഗത്തായതിനാൽ അപകടങ്ങളും ഗതാഗത കുരുക്കും പതിവാകുന്നതിനാൽ,
ഇരുഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ,
ബാങ്കിന് സമീപമുള്ള ബസ് ഷെൽട്ടറിൻ്റെ ഭാഗത്ത് തന്നെയാക്കാൻ തീരുമാനിച്ചു.

റെയിൽവേ ഫ്ലൈ ഓവറിൻ്റെ ഇരുഭാഗത്തുമുള്ള സർവ്വീസ് റോഡുകൾ വൺവെ ആക്കും. വെയർഹൗസ്, വി.ആർ പുരം, കാരകുളത്തുനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ, ഫ്ലൈ ഓവറിൻ്റെ കിഴക്ക് ഭാഗത്തുകൂടി പോകുന്നതിന്, ഇവിടെ ആവശ്യമായ റോഡ് സംവിധാനം ഒരുക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.

KSRTC റോഡ്,
SH കോളേജിന് മുൻ ഭാഗം,
ദേശീയ പാതയിലെ സർവ്വീസ് റോഡുകൾ പഴയ NH എന്നിവിടങ്ങിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
ആവശ്യമായ സൈൻ ബോഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

മാർക്കറ്റ് റോഡിലെ വൺവെ സമ്പ്രദായം കർശനമായി നടപ്പിക്കാനും,
വെട്ട്കടവ് റോഡിലെ അനധികൃത ഓട്ടോറിക്ഷ പാർക്കിംഗും,
കച്ചവട സ്ഥാപനങ്ങളുടെ കൈയ്യേറ്റവും ഒഴിവാക്കാനും തീരുമാനിച്ചു.

അനധികൃതമായ ഓട്ടോറിക്ഷ സ്റ്റാൻ്റുകൾ ഒഴിവാക്കാൻ പരിശോധന നടത്തി നടപടി സ്വീകരിക്കും.

ഗതാഗത പരിഷ്‌ക്കാരം അടിയന്തിരമായി നടപ്പിലാക്കുന്നതിന്,
പോലീസ്, ഗതാഗത വകുപ്പ്, റവന്യൂ, പൊതുമരാമത്ത്, NHAI എന്നിവരുടെ സഹായം ഉറപ്പാക്കുമെന്നും,
വ്യാപാരികളും ബസുടമകളും,
ഓട്ടോ, ടാക്സി ഡ്രൈവർമാരും ഇക്കാര്യത്തിൽ
സഹകരിക്കണമെന്നും,
ഇവരുടെ പ്രതിനിധികളുമായ് ഉടൻ കൂടിയാലോചന നടത്തുമെന്നും
അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ
ആലീസ് ഷിബു
പറഞ്ഞു.

വൈസ് ചെയർമാൻ
K.V പോൾ,
UDF ലീഡർ ഷിബു വാലപ്പൻ, LDF ലീഡർ
ജിൽ ആൻ്റണി,
സ്ഥിരം സമിതി അധ്യക്ഷരായആനി പോൾ, O.S ചന്ദ്രൻ , ജിയോ
കിഴക്കുംതല, ഷീഫ സന്തോഷ്, കൗൺസിലർമാരായ വിൽസൻ പാണാട്ട് പറമ്പിൽ, വൽസൻ ചമ്പക്കര, K.B ഉണ്ണികൃഷ്ണൻ,
ജോജു വി.ജെ,
K.T ജോണി,
റെയ്സൻ ആലുക്ക,
സൂസി സുനിൽ,
നിധിൻ പുല്ലൻ,
അനഘ
വിഷ്ണുപ്രിയ്യ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *