വിക്ടർ ജോർജിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസ് ക്ലബ് പുറത്തിറക്കിയ സ്മരണികയായ ഓർമപ്പെയ്ത്തിന്റെ 25 വർഷങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് മുഖ്യാതിഥിയായി. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ക്യാമറ അസിസ്റ്റന്റ് സിബു ഭുവനേന്ദ്രന് സ്പീക്കർ വിക്ടർ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മീഡിയ വൺ ചാനലിലെ വീഡിയോ ജേണലിസ്റ്റ് സാദിഖ് പാറയ്ക്കലിന് വീഡിയോ ജേണലിസ്റ്റ് പുരസ്കാരം മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രത്യേക ജൂറി പുരസ്കാരം മനോരമ ന്യൂസിലെ സന്തോഷ് പിള്ളയ്ക്ക് ലഭിച്ചു.
സ്മരണികയായ ‘ഓർമപ്പെയ്ത്തിന്റെ 25 വർഷങ്ങൾ’ സ്പീക്കറും മന്ത്രി മോൻസ് ജോസഫും ചേർന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരിക്ക് നൽകി പ്രകാശനം ചെയ്തു.
പ്രസ് ക്ലബ് ട്രഷറർ സരിത കൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് അനീഷ് കുര്യൻ നന്ദിയും പറഞ്ഞു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.




