കിഴക്കമ്പലം പഞ്ചായത്തിലെ പുക്കാട്ടുപടിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും മോട്ടിവേഷൻ സെമിനാറും ട്വന്റി20 പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. അസ്മ
പഞ്ചായത്ത് അംഗങ്ങളായ ജിബി മത്തായി, എം.എം. റഹിം, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എം.ഇ. ഇസ്മായിൽ, പി.എം. മുനീർ, ടി.എം. പരീത്, ജോബി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ട്വന്റി20 വിദ്യാഭ്യാസ അവാർഡ് ദാനവും മോട്ടിവേഷൻ സെമിനാറും നടത്തി



