ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ കേരള കോൺഗ്രസ് (എം) വാഹനജാഥ

ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎസ്എ വിരുദ്ധ പരാതി കാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി അരൂർമുഴിയിൽ നിന്ന് പരിയാരം സെന്ററിലേക്ക് വാഹനജാഥ നടത്തി.
അരൂർമുഴിയിൽ ആരംഭിച്ച വാഹനജാഥ കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. ബിജു എസ്. ചിറയത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവീസ് അധ്യക്ഷനായി.
പരിയാരം സെന്ററിൽ നടന്ന സമാപന സമ്മേളനം ചാലക്കുടി നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ വി. ജെ. ജോജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഒ. വർഗീസ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവീസ്, അഡ്വ. ബിജു എസ്. ചിറയത്ത്, അഡ്വ. പി. ഐ. മാത്യു, പോളി റാഫേൽ, ജിമ്മി വർഗീസ്, മനോജ് ജോസഫ്, നിക്‌സർ പൊടുത്താസ്, എ. എസ്. ശ്യാം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *