പരിസ്ഥിതി ലോല പ്രഖ്യാപനം വഴി നിലവിലുള്ള കൃഷി, സാധാരണ വീട്അറ്റകുറ്റപ്പണികൾ, ദൈനംദിന ജീവിതം എന്നിവ പൂർണ്ണമായി തടസ്സപ്പെടുമെന്ന വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.

കർഷകർക്ക് കാർഷിക വിളകൾ വിളവെടുക്കുന്നതിനോ വിൽക്കുന്നതിനോ, ചെറിയ ഡയറി ഫാമുകൾ, കോഴിഫാമുകൾ ആരംഭിക്കുന്നതിനോ, നിലവിലുള്ള വീടുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ, കിണർ കുഴിക്കുന്നതിനോ, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനോ, വേലി / മതിൽ നിർമ്മിക്കുന്നതിനോ, കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തിനോ, തീറുവാങ്ങൽ, വിൽക്കൽ, പണയം വെക്കൽ തുടങ്ങിയ ക്രയവിക്രയങ്ങൾക്കോ നിയമപരമായി യാതൊരു തടസ്സവുമില്ല.
കൂടാതെ റോഡുകളുടെ ടാറിംഗ്, അറ്റകുറ്റപ്പണികൾ, തെരുവ് വിളക്ക് സ്‌ഥാപിക്കൽ, വൈദ്യുതി – ഇൻ്റർനെറ്റ് ലൈനുകൾ വലിക്കൽ തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളെല്ലാം തദ്ദേശ സ്ഥാപങ്ങൾ വഴി തുടർന്നും നടത്താവുന്നതാണ്.

കൃത്യമായ ഗ്രൗണ്ട് സർവേയിലൂടെ ജനവാസ മേഖലകളെ ഒഴിവാക്കുകയും, കയ്യേറിയ റവന്യു-വനഭൂമി തിരിച്ചുപിടിക്കുകയും ചെയ്യുന്നതോടൊപ്പം, ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് അനുമതിയുള്ളത്, എന്തിനൊക്കെ യാണ് നിയന്ത്രണം എന്നീ കാര്യങ്ങളിൽ ശരിയായ ബോധവൽക്കരണം അടിയന്തിരമായി നടത്തുന്നതിന് റവന്യു- വനം വകുപ്പ് അധികാരികൾ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
എസ്. കൃഷ്ണകുമാർ, അഞ്ജിത.എസ്,
K.S.ദിലീപൻ, അനിൽകുമാർ. എ,
ബിനു, P.വിനോദ്, എന്നിവർ സംസാരിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *