ജനപ്രതിനിധികളുടെ ഭാഷയും പെരുമാറ്റവും ചർച്ചയാക്കി ന്യൂമാൻ അസോസിയേഷൻ സിംപോസിയം

കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ “ജനപ്രതിനിധികളുടെ ഭാഷ, മനോഭാവം, പെരുമാറ്റം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 5.30ന് കലൂർ ലൂമൻ ജ്യോതിസിലാണ് പരിപാടി.
സുപ്രീംകോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് സിംപോസിയം ഉദ്ഘാടനം ചെയ്ത് വിഷയാവതരണ പ്രഭാഷണം നടത്തും. ടി.ജെ. വിനോദ് എം.എൽ.എ., മാതൃഭൂമി സീനിയർ റിപ്പോർട്ടർ ജിജോ സിറിയക് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും പ്രത്യേകിച്ച് ജനപ്രതിനിധികളും പൊതുസമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള ഇടപെടലുകളും പെരുമാറ്റവും പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് സിംപോസിയത്തിൽ ചർച്ച ചെയ്യുന്നത്. പൊതുപ്രശ്നങ്ങളോടും സംഭവങ്ങളോടും വിഷയാധിഷ്ഠിതമായി പ്രതികരിക്കുന്നതിന് പകരം വ്യക്തിപരമായും വൈകാരികമായും പ്രതികരിക്കുന്ന പ്രവണതകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ്, ചാപ്ലിൻ റവ. ഡോ. എ.പി. മാത്യു എന്നിവർ പ്രസംഗിക്കും.

പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർ തുടങ്ങിയവർക്ക് സംവാദത്തിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *