അമല ദേശീയ പുസ്തകോത്സവം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി

അമല ദേശീയ പുസ്തകോത്സവത്തിന്റെയും കേരള ഗവൺമെന്റിന്റെ ആന്റി നാർകോട്ടിക് ക്യാമ്പയിൻ ആയ “തൂഫാന്റെയും” ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും പുസ്തക പ്രകാശനവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 24 ആം തിയ്യതി വ്യാഴാഴ്ച 2 മണിക്ക് നിർവഹിക്കും.

അഖില കേരള ബെസ്റ്റ് കോളേജ് മാഗസിൻ മത്സരത്തിൽ കോഴിക്കോട് കെ.എം സി. ടി. മെഡിക്കൽ കോളേജ്, തൃശൂർ അമല മെഡിക്കൽ കോളേജ്, തിരുവന്തപുരം ഗവ: നഴ്‌സിങ്ങ് കോളേജ് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അവർക്ക് 30% വില കുറവിൽ
യഥാക്രമം 10,000/-, 5,000/-, 3,000/- രൂപയുടെ അറ്റ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും.

കോട്ടയം ഗവ: മെഡിക്കൽ കോളേജ്, കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവർ 1,000/- രൂപ വീതം അറ്റ വിലയുള്ള പ്രോൽസാഹന സമ്മാനത്തിനും അർഹമായി.

കേരളത്തിലെ 17 ആർട്ട്സ് & സയൻസ് കോളജുകളും 19 പ്രൊഫഷണൽ കോളേജുകളും മത്സരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *