ചാലക്കുടി: വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭാരതിയുടെയും കേരളത്തിൽ ഭാരതീയ വിദ്യാനികേതന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നമാമി ഭാരതം’ വന്ദേമാതരം സമൂഹ ആലാപനത്തിൽ ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
രാവിലെ 11ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളിൽ ഒരേസമയം നടന്ന സമൂഹ ആലാപനത്തിൽ 36 ലക്ഷം വിദ്യാർത്ഥികളും ഒന്നര ലക്ഷം അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടി റിട്ട. സീനിയർ ഡ്രഗ് ഇൻസ്പെക്ടർ വനജ വി.എ. ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ടി.എൻ. രാമൻ അധ്യക്ഷത വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തി.
സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപക-അനധ്യാപകരും രക്ഷിതാക്കളും ചേർന്ന് വന്ദേമാതരം ആലപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ വി.ആർ. രാധാകൃഷ്ണൻ, സ്കൂൾ മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ, ക്ഷേമസമിതി പ്രസിഡന്റ് എ.കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ്ഗേൾ ആത്മജ സ്വാഗതവും കുമാരി കൃഷ്ണവേണി നന്ദിയും പറഞ്ഞു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.




