പറവൂർ ഉപജില്ലാ ഫുട്ബോൾ ടീമുകൾക്ക് ജേഴ്‌സി വിതരണം

പറവൂർ: ഡി.ഡി. സ്പോർട്സ് അക്കാദമിയുടെ പരിശീലനത്തിൽ ഒരുങ്ങിയ പറവൂർ ഉപജില്ലാ ഫുട്ബോൾ ടീമുകളായ അണ്ടർ 13, അണ്ടർ 17 വിഭാഗങ്ങൾക്കുള്ള ജേഴ്‌സി വിതരണവും ലോഞ്ചിംഗ് ചടങ്ങും പറവൂർ സമൂഹം ഹൈസ്കൂളിൽ നടന്നു. ലയൺസ് ക്ലബ് ഓഫ് പറവൂർ മുസിരിസിന്റെ സഹകരണത്തോടെയാണ് ജേഴ്‌സികൾ വിതരണം ചെയ്തത്.
പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.എസ്.ജി.എ സെക്രട്ടറി ടി.വി. രൂപേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഓഫ് പറവൂർ മുസിരിസ് പ്രസിഡന്റ് പി.എസ്. ഷൈജിത് മുഖ്യാതിഥിയായി.
മലയാള മനോരമ ലേഖകൻ ചെറിയാൻ ജോസ്, സമൂഹം സ്കൂൾ മാനേജർ ജി. ചന്ദ്രശേഖർ, ബോസാ സ്പോർട്സ് വെയർ ഡയറക്ടർ ശ്രീരാജ്, ജി. ഗിരിജ ടീച്ചർ, ഡോ. ജി. ദേവരാജൻ, ഡി.ഡി. സ്പോർട്സ് പ്രസിഡന്റ് കണ്ണൻ, സെക്രട്ടറി ശ്രുതി കണ്ണൻ, റിട്ട. ജൂനിയർ പോലീസ് സൂപ്രണ്ട് ശാന്താകുമാരി എന്നിവർ സംസാരിച്ചു.
ലയൺസ് ക്ലബ് പ്രതിനിധികൾ, അധ്യാപകർ, പരിശീലകർ, മാതാപിതാക്കൾ, കായികതാരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *