ചാലക്കുടി കൃഷി ഭവന്റെ മുൻപിലേക്ക് സിപിഐ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം.

കേരളത്തിൻ്റെ വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പി.എം.ശ്രീ പദ്ധതിയിൽനിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി കൃഷി ഭവന്റെ മുൻപിലേക്ക് സിപിഐ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. കൃഷിഭവന്റെ മുന്നിൽ വെച്ച് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് നടന്ന ധർണ്ണ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ചാലക്കുടി മണ്ഡലം സെക്രട്ടറി സി.വി.ജോഫി അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ എം.വി.ഗംഗാധരൻ ഉഷപരമേശ്വരൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എം.വിജയൻ, ടി.ആർ.ബാബുരാജ്, മധു തുപ്രത്ത്, വി.എം.ടെൻസൻ, എഐവൈഎഫ് ജില്ലാ ജോയിൻറ് സെക്രട്ടറി പി.വി.വിവേക്, സിപിഐ ചാലക്കുടി ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ആർ.സജീവൻ, കെ.കെ.സന്തോഷ്, സി.കെ.സഹജൻ, ടി.വി.രാമകൃഷൻ, എം.എസ്.ജയചന്ദ്രൻ, ബിജി സദാനന്ദൻ ഗീതാ ശശി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *